LiveTV

Live

Kerala

നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാര്‍ഥികളുടെ തട്ടുകടസമരം

നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാര്‍ഥികളുടെ തട്ടുകടസമരം
Summary
2014ല്‍ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്ററി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ട 25316 പേരില്‍ 3316 പേരെയാണ് ഇതുവരെ നിയമിച്ചത്. 15 ശതമാനം നിയമനം മാത്രമേ നടന്നുള്ളൂ.

നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികളുടെ തട്ടുകടസമരം. ഹയര്‍സെക്കന്ററി അധ്യാപക ലിസ്റ്റില്‍ ഇടംതേടിയ ഉദ്യോഗാര്‍ഥികളാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് വ്യത്യസ്തമായ സമരം നടത്തിയത്. നിയമനം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിനു മുന്നില്‍ കുടുംബസമേതം ഉദ്യോഗാര്‍ഥികള്‍ ധര്‍ണ നടത്തുന്നുണ്ട്.

2014ല്‍ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്ററി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ട 25316 പേരില്‍ 3316 പേരെയാണ് ഇതുവരെ നിയമിച്ചത്. 15 ശതമാനം നിയമനം മാത്രമേ നടന്നുള്ളൂ. നിയമനം കാത്ത് കഴിയുന്ന അധ്യാപകരും കുടുംബങ്ങളുമാണ് ഇന്നലെ തിരുവനന്തപുരം മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനടുത്ത് പ്രതീകാത്മക തട്ടുകട തുറന്നത്. സമരക്കാര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് തട്ടുകടയില്‍ എത്തിയത്. വൈകീട്ട് ഏഴ് മുതല്‍ ഒമ്പത് മണിവരെയാണ് പ്രതിഷേധ തട്ടുകട തുറന്നത് പ്രവര്‍ത്തിച്ചത്.