LiveTV

Live

Kerala

ഗര്‍ഭനിരോധന മരുന്നുകളുടെ അമിത ഉപയോഗം; മുതുവാന്‍ സമുദായം വംശനാശ ഭീഷണിയില്‍

ഗര്‍ഭനിരോധന മരുന്നുകളുടെ അമിത ഉപയോഗം; മുതുവാന്‍ സമുദായം വംശനാശ ഭീഷണിയില്‍
Summary
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അമിതമായി ഗര്‍ഭ നിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നതും വന്ധ്യത വര്‍ധിക്കുന്നതും ഇവര്‍ക്കിടയിലെ ജനസംഖ്യ കുറയാന്‍ കാരണമാകുന്നു

ആദിവാസി വിഭാഗമായ മുതുവാന്‍ സമുദായം വംശനാശ ഭീഷണിയില്‍. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അമിതമായി ഗര്‍ഭ നിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നതും വന്ധ്യത വര്‍ധിക്കുന്നതും ഇവര്‍ക്കിടയിലെ ജനസംഖ്യ കുറയാന്‍ കാരണമാകുന്നു. അവിവാഹിതരായ പെണ്‍കുട്ടികളാണ് ആര്‍ത്തവ കാലത്ത് ഗര്‍ഭ നിരോധ മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത്. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍.

മറയൂരിലെ 11 ആദിവാസികുടികളിലായി 1500നടുത്ത് മാത്രമാണ് മുതവാന്‍ സമുദായത്തിന്‍റെ ജനസംഖ്യ. അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ ഇവിടെ ഇല്ലെന്ന് തന്നെ പറയാം. സമുദായത്തില്‍ ധാരാളം വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷി കുറഞ്ഞതാണ് ഈ അവസ്ഥക്ക് കാരണം. സ്തീകള്‍ ആര്‍ത്തവ സമയങ്ങളില്‍ കുടികളില്‍ നിന്ന് മാറി പ്രത്യേകം തയ്യാറാക്കിയ വാലായ്മ പുരകളില്‍ താമസിക്കണമെന്നാണ് ആചാരം. കാറ്റും മഴയും കാട്ടുമൃഗങ്ങളുടെ ശല്ല്യവുമുള്ള വാലായ്മപുരയിലെ ദുരിത ജീവിതത്തില്‍ നിന്ന് രക്ഷ നേടാനാണ് ഇവര്‍ ഗര്‍ഭനിരോധമരുന്നുകള്‍ കഴിച്ച് തുടങ്ങിയത്. ആദ്യകാലങ്ങളില്‍ മാലാ ഡി എന്ന മരുന്നാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ പോലും വിവിധ കമ്പനികളുടെ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കുന്നു.

മറയൂരിലെ പെട്ടിക്കടകളില്‍ കടകളില്‍ പോലും സുലഭമായ ഈ മരുന്നുകള്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. സൌകര്യങ്ങളോടു കൂടിയ വാലായ്മപുരകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.