LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് ഇന്ന്

മാധ്യമപ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് ഇന്ന്
Summary
മാധ്യമങ്ങള്‍ക്ക് കോടതികളില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത വിലക്കില്‍ പ്രതിഷേധിച്ച്
മാധ്യമപ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് ഇന്ന്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ വാര്‍ഷികദിനമായ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. മാധ്യമങ്ങള്‍ക്ക് കോടതികളില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത വിലക്കില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയനാണ് നിയമസഭ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കോടതികളുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണമെന്നും മീഡിയ റൂം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം. രാവിലെ 10.30 ന് സ്വദേശാഭിമാനി സ്ക്വയറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക