LiveTV

Live

Kerala

ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പതിപ്പ് ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പതിപ്പ് ഒരുങ്ങുന്നു
Summary
ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ തയ്യാറാക്കുന്ന തിരക്കിലാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ചാത്തോലിപ്പറമ്പില്‍ മമ്മദ്.

ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ തയ്യാറാക്കുന്ന തിരക്കിലാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ചാത്തോലിപ്പറമ്പില്‍ മമ്മദ്. സ്വന്തം കൈപ്പടയിലാണ് ഇദ്ദേഹം ഖുര്‍ആന്‍ എഴുതുന്നത്. നാല് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പകുതിയിലധികം എഴുതിത്തീര്‍ന്നു.

ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ സഹാബികള്‍ അനുഭവിച്ച ത്യഗം അനുസ്മരിച്ചാണ് മമ്മദ് സ്വന്തം കൈപ്പടയില്‍ ഖുര്‍ആന്‍ എഴുതുന്നത്. 60 സെന്‍റിമീറ്റര്‍ വീതിയും 90 സെന്‍റിമീറ്റര്‍ നീളവുമുള്ള പേപ്പറിലാണ് പകര്‍ത്തിയെഴുത്ത്. ഒരു പേജില്‍ 15 വരികളാണുള്ളത്. എഴുതുന്നതിന് ഗള്‍ഫില്‍ നിന്നും പ്രത്യേക പേനയും സംഘടിപ്പിച്ചു. 4 വര്‍ഷം കൊണ്ട് 309 പേജ് പൂര്‍ത്തിയായി. ഇനി രണ്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ എഴുതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
തന്റെ വര്‍ഷങ്ങളുടെ അദ്ധ്വാനം മസ്ജിദുല്‍ ഹറമിലെ മ്യൂസിയത്തിലേക്ക് നല്‍കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എഴുതിത്തീര്‍ന്ന ഭാഗത്തിന് 13 കിലോ ഗ്രാം ഭാരമുണ്ട്. ഖുര്‍ആന്‍ മുഴുവനാകുമ്പോള്‍ 30 കിലോ ഭാരം വരും. ഇത്രയും വലിയ ഖുര്‍ആന്റെ പതിപ്പ് ഇപ്പോള്‍ നിലവില്‍ ഇല്ല.