LiveTV

Live

Kerala

അമൃത ആശുപത്രിക്കെതിരായ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ നിവേദനം

അമൃത ആശുപത്രിക്കെതിരായ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ നിവേദനം
Summary
സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.

കൊച്ചി അമൃത ആശുപത്രിയില്‍ നഴ്സ് പീഡനത്തിന് ഇരയായെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വനിതാ കൂട്ടായ്മയുടെ നിവേദനം. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പെണ്‍കുട്ടിയുടെ ജീവന്‍ സംരക്ഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സാറാ ജോസഫ്, കെ അജിത, ഡോ. പി ഗീത, കെ കെ രമ എന്നിവരുള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തകരാണ് നിവേദനം സമര്‍പ്പിച്ചത്.