LiveTV

Live

Kerala

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ വെള്ളാപ്പള്ളിയുടെ ആഹ്വാനം

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ വെള്ളാപ്പള്ളിയുടെ ആഹ്വാനം
Summary
യോഗ നിലപാടുകളോട് സഹകരിച്ചു പോരുന്ന സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞ് സഹായിക്കാനാവശ്യമായ നിലപാട് സ്വീകരിക്കാന്‍ ചെങ്ങന്നൂരിലെ യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും വെള്ളാപ്പള്ളി അറിയിച്ചു

ചെങ്ങന്നൂരിൽ സമുദായത്തെ സഹായിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനുള്ള ആഹ്വാനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായത്തെ സഹായിക്കുന്നവരെ കണ്ടെത്തി സമുദായാംഗങ്ങൾ യുക്തമായ തീരുമാനമെടുക്കണം. ആരു ജയിച്ചാലും തോറ്റാലും പിതൃത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രാദേശികമായി സംഘടനയെയും സമുദായത്തെയും സഹായിക്കുന്ന വ്യക്തികളെ കണ്ടെത്താൻ ശാഖാ യോഗങ്ങൾക്ക് കഴിയമെന്നും അവർക്കായിരിക്കും ചെങ്ങന്നൂരിൽ വോട്ടെന്നും എസ്എൻഡിപി യോഗത്തിന്റെ നിലപാട് വിശദീകരിച്ചു കൊണ്ട് വെള്ളാപ്പള്ളി വ്യക്തമാക്കി. ഇത് സമദൂര നിലപാടല്ലെന്നും സമുദായത്തെ സഹായിക്കുന്നവൻ എന്ന ഒരു ദൂരമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമ്പത്തിക സംവരണത്തിൽ യു ഡി എഫും കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി അത്തരം രാഷ്ടീയ വിഷയങ്ങൾ വോട്ടിനെ സ്വാധീനിക്കില്ലെന്ന സൂചനയും നൽകി.