LiveTV

Live

Kerala

റോഡപകടങ്ങള്‍ കുറക്കാന്‍ സേഫ് കേരള പദ്ധതി

റോഡപകടങ്ങള്‍ കുറക്കാന്‍ സേഫ് കേരള പദ്ധതി
Summary
മോട്ടോര്‍ വാഹന വകുപ്പിന്റെ 51 സ്ക്വാഡുകള്‍ കൂടി പുതുതുതായി രൂപികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് വേണ്ടി 262 തസ്തികകള്‍ക്ക് മന്ത്രിസ അനുമതി..

കേരളത്തിലെ റോഡപകടങ്ങള്‍ കുറക്കാന്‍ സേഫ് കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ 51 സ്ക്വാഡുകള്‍ കൂടി പുതുതുതായി രൂപികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് വേണ്ടി 262 തസ്തികകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയതായി ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

ദേശീയ പാതകളില്‍ മാത്രമല്ല നാട്ടിന്‍പുറത്തെ റോഡുകളില്‍ വരെ രാത്രി 24 മണിക്കൂര്‍ പട്രോളിംഗ് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് സേഫ് കേരള പദ്ധതി. വാഹന പരിശോധനകളേക്കാള്‍ മുന്‍ഗണന അപകടത്തില്‍ പെടുന്നവര്‍ക്ക് ഗോള്‍ഡന്‍ ഹവറില്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിനായിരിക്കും. ബ്ലോക്ക് വരുന്ന പ്രദേശങ്ങളില്‍ ഓടിയെത്തി തടസ്സം നീക്കുകയെന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിന് വേണ്ടി 10 ആര്‍ടിഒ, 65 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, 187 അസിസ്ററന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പോസ്റ്റുകള്‍ സ്യഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ജി പി എസ് വെഹിക്കിൾ ഗ്രാക്കിംഗ്, ക്യാമറ, വിഡിയോ സർവയ്ലൻസ് എന്നീ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുക. മോട്ടോർ വാഹന വകുപ്പ് ഫയർ ആന്റ് റെസ്ക്യൂ, നാഷണൽ ഹൈവേ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവർത്തനം.