കെ.എം മാണിക്ക് ഇടതു പക്ഷത്തോട് ആഭിമുഖ്യം ഉണ്ടെന്ന് തോമസ് ഐസക്
ചെങ്ങന്നുരിലെ കേരള കോൺഗ്രസുകാർ ഇടതിന് അനുകൂലമായി തീരുമാനമെടുത്തിട്ടുണ്ടെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.
കെ.എം മാണിക്ക് ഇടതു പക്ഷത്തോട് ആഭിമുഖ്യം ഉണ്ടെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ചെങ്ങന്നൂരിലെടുക്കേണ്ട നിലപാട് സംബന്ധിച്ച് കേരള കോൺഗ്രസിന് യോജിപ്പിലെത്താൻ കഴിയാതിരുന്നത് അത് കൊണ്ടാണ്. ചെങ്ങന്നൂരിലെ കേരള കോൺഗ്രസുകാർ ഇടതിന് അനുകൂലമായി തീരുമാനമെടുത്തിട്ടുണ്ടെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.