LiveTV

Live

Kerala

പ്രായമായ മാതാപിതാക്കളോട് കരുണ വേണം; ഇല്ലെങ്കില്‍ കടുത്ത ശിക്ഷ

പ്രായമായ മാതാപിതാക്കളോട് കരുണ വേണം; ഇല്ലെങ്കില്‍ കടുത്ത ശിക്ഷ
Summary
പരമാവധി പ്രതിമാസം 10,000 രൂപ ജീവനാംശം നൽകിയാൽ മതിയെന്ന വ്യവസ്ഥ എടുത്തുകളഞ്ഞിട്ടുണ്ട്.

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കുള്ള തടവ് ശിക്ഷ ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കളെ ഒഴിവാക്കുകയോ, അധിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തില്‍ നിന്നും ആറ് മാസമാക്കി ശിക്ഷ ഉയര്‍ത്തുന്ന ബില്ലിന്‍റെ കരട് തയ്യാറാക്കി. പരമാവധി പ്രതിമാസം 10,000 രൂപ ജീവനാംശം നൽകിയാൽ മതിയെന്ന വ്യവസ്ഥ എടുത്തുകളഞ്ഞിട്ടുണ്ട്.

2007ലെ മെയിന്‍റനൻസ് ആൻഡ് വെൽഫയര്‍ ഓഫ് പാരന്‍റ്സ് ആൻഡ് സീനിയര്‍ സിറ്റിസൺസ് നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുകയോ, അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കള്‍ക്ക് മൂന്ന് മാസത്തില്‍ നിന്നും ആറ് മാസമാക്കി ശിക്ഷ വര്‍ധിപ്പിക്കും. ജീവനാംശമായി പ്രതിമാസം പരമാവധി 10,000 രൂപ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയും എടുത്തു കളഞ്ഞു. പകരം മക്കളുടെ വരുമാനത്തിന് ആനുപാതികമായി ജീവനാംശം നല്‍കേണ്ടി വരും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് പുറമേ സുരക്ഷയും സംരക്ഷണവും നല്‍കണം. ദത്തെടുത്ത കുട്ടികള്‍, മരുമക്കള്‍ എന്നിവരും മക്കളുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഭേദഗതിയിലുണ്ട്. 2007 ലെ നിയമത്തില്‍ സ്വന്തം മക്കളും പേരക്കുട്ടികളും മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളു. സാമൂഹ്യ നീതി മന്ത്രാലയമാണ് ബില്ലിന്‍റെ കരട് തയ്യാറാക്കിയത്. സംരക്ഷണത്തില്‍ വീഴ്ച്ചയുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് മെയിന്‍റനന്‍സ് ട്രിബ്യൂണലിന് സമീപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.