LiveTV

Live

Kerala

തര്‍ക്കത്തിനൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

തര്‍ക്കത്തിനൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു
Summary
സജി ചെറിയാന്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപിച്ച് യുഡിഎഫ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാതി നല്‍കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാനെതിരെ പതിനേഴ് ആധാരങ്ങളിലായി കോടികളുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതായി ബിജെപിയും യുഡിഎഫും സ്വതന്ത്രസ്ഥാനാര്‍ഥികളും ആരോപണം ഉന്നയിച്ചു. ഇത് ഏറെ നേരം വാക്കു തര്‍ക്കത്തിന് ഇടയാക്കി. എന്നാല്‍ വരണാധികാരി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.