വോട്ടുറപ്പിക്കാന്‍ കുടുംബയോഗങ്ങളുമായി മുന്നണികള്‍
ചെങ്ങന്നൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രമുഖ നേതാക്കള്‍
ചെങ്ങന്നൂരില്‍ വോട്ടുറപ്പിക്കാന്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രമുഖ നേതാക്കളുടെ നീണ്ട നിര. സൌഹൃദ സംഭാഷണത്തോടൊപ്പം നയപരിപാടി വിശദീകരണവും വോട്ടഭ്യര്ത്ഥനയുമാണ് കുടുംബ യോഗങ്ങളുടെ പതിവ് രീതി.
അതത് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുറച്ച് പേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ സൌകര്യമുള്ള വരാന്തയോ വീട്ടുമുറ്റമോ മറ്റുമാണ് കുടുംബയോഗങ്ങള്‍ക്ക് വേദിയാകുന്നത്. വിശിഷ്ടാതിഥി എത്തുന്നത് വരെ പ്രദേശിക നേതാവിന്റെ പ്രസംഗം. നേതാവ് എത്തിക്കഴിഞ്ഞാല്‍ പിന്നെ ഹസ്തദാനം നല്കി സ്വീകരണം. ശേഷം പ്രസംഗം. പരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എല്ലാ വേദികളിലെയും പതിവ് ഐറ്റം. സെല്‍ഫി, അതും മസ്റ്റാണ്.