LiveTV

Live

Kerala

യാക്കോബായ സഭയ്ക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം

യാക്കോബായ സഭയ്ക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം
Summary
കോടതി വിധി അട്ടിമറിക്കാനുള്ള യാക്കോബായ പക്ഷത്തിന്റെ നീക്കം വിലപ്പോവില്ലെന്ന് ഓര്‍ത്തഡോക്സ് സഭ

കോടതി വിധി അട്ടിമറിക്കാനുള്ള യാക്കോബായ പക്ഷത്തിന്റെ നീക്കം വിലപ്പോവില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ചര്‍ച്ചകള്‍ക്ക് തയ്യാറാവാത്തത് യാക്കോബായ സഭയാണ്. പിറവം പള്ളിയിലും വിധി നടപ്പാക്കിയേ പറ്റുവെന്നും ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മീഡിയവണിനോട് പറഞ്ഞു.

1934 ഭരണഘടന പ്രകാരം മലങ്കരയിലെ പള്ളികള്‍ ഭരിക്കപ്പെടണമെന്ന കഴിഞ്ഞവര്‍ഷത്തെ നിര്‍ണായക സുപ്രീംകോടതി വിധിക്ക് ശേഷം. യാക്കോബായ സഭ കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് ലഭിക്കുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പിറവം പള്ളിക്കേസിലും സുപ്രീകോടതി വിധി വന്നതോടെ പള്ളികള്‍ നഷ്ടപ്പെടുന്നതിനെ ഏത് വിധേനയും പ്രതിരോധിക്കാനുള്ള ശ്രമമാണ് യാക്കോബായ പക്ഷം നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ഓര്‍ത്തഡോക്സ് പക്ഷം രംഗത്തെത്തിയത്. യാക്കോബായ സഭാ നേതൃത്വം വിശ്വാസികളെ പറ്റിക്കുകയാണ്. നേതൃത്വത്തിലുള്ള വിശ്വാസം യാക്കോബായ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടു.

ചര്‍ച്ചകള്‍ക്ക് തയ്യാറാവാത്തത് യാക്കാബോയ സഭയാണ്. സഭകള്‍ തമ്മിലുള്ള ലയനമാണ് വേണ്ടത്, രക്തസാക്ഷി പരിവേഷമണിഞ്ഞിട്ട് കാര്യമില്ല. ബദല്‍ പള്ളികളുണ്ടാക്കി നേതൃത്വം ഉറപ്പിക്കാനാണ് യാക്കോബായ പക്ഷം ശ്രമിക്കുന്നത്. പ്രശ്നപരിഹാരത്തിന് ആരുമായും സംസാരിക്കാന്‍ തയ്യാറാണ്. പള്ളികളില്‍ നിന്ന് ആരെയും ഇറക്കിവിടാന്‍ ശ്രമിച്ചിട്ടില്ല. പാത്രീയാര്‍ക്കീസ് ബാവയുടെ നിര്‍ദേശം യാക്കോബായ നേതൃത്വം അട്ടിമറിക്കുകയാണെന്നും തോമസ്‍ മാര്‍ അത്തനാസിയോടസ് പറഞ്ഞു.‌