LiveTV

Live

Kerala

കോഴിക്കോട് ആവളപ്പാണ്ടിയില്‍ പാടത്ത് മണ്ണിട്ടതിനെതിരെ നടപടി

കോഴിക്കോട് ആവളപ്പാണ്ടിയില്‍ പാടത്ത് മണ്ണിട്ടതിനെതിരെ നടപടി
Summary
നടപടി മീഡിയാവണ്‍ വാര്‍ത്തയെ തുടര്‍ന്ന്

കോഴിക്കോടിന്‍റെ നെല്ലറയായ ആവളപ്പാണ്ടി പാടത്ത് മണ്ണിട്ട സംഭവത്തില്‍ ജില്ലാ കളക്ടര്‍ യു വി ജോസ് അടിയന്തര റിപ്പോര്‍ട്ട് തേടി. കൊയിലാണ്ടി തഹസില്‍ദാറിനോടാണ് ഒരു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിച്ച ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തഹസില്‍ദാര്‍ക്ക് കൈമാറും. മീഡിയാവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടികള്‍.

ആവളപ്പാണ്ടിയില്‍ മണ്ണിടുന്നുവെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ ക്യഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വ്യാഴാഴ്ച മന്ത്രി ആവളിപ്പാണ്ടിയിലെത്തുന്നതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതേത്തുടര്‍ന്നാണ് കൊയിലാണ്ടി തഹസില്‍ദാര്‍ പ്രേമനോട് ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയത്. പ്രാഥമിക വിവരങ്ങള്‍ നല്‍കാന്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ യൂസഫിനോട് തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കില്‍ തഹസില്‍ദാര്‍ ആവളപ്പാണ്ടി സന്ദര്‍ശിക്കും. തുടര്‍ന്നായിരിക്കും റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുക. കളക്ടര്‍ റിപ്പോര്‍ട്ട്മന്ത്രിക്ക് നല്‍കും.