LiveTV

Live

Kerala

ലിഗയുടെ കൊലപാതകം: രാസപരിശോധനാ ഫലം വന്നയുടന്‍ അറസ്റ്റ്

ലിഗയുടെ കൊലപാതകം: രാസപരിശോധനാ ഫലം വന്നയുടന്‍ അറസ്റ്റ്
Summary
കസ്റ്റഡിയിലുളള ഉമേഷും ഉദയനുമാണ് നിര്‍ണായക മൊഴി നല്‍കിയത്. കണ്ടല്‍ക്കാട്ടിലെത്തിച്ചതും ഉപദ്രവിച്ചതും..

ലിഗയോട് അപമര്യാദയായി പെരുമാറിയെന്ന് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു. കസ്റ്റഡിയിലുളള ഉമേഷും ഉദയനുമാണ് നിര്‍ണായക മൊഴി നല്‍കിയത്. കണ്ടല്‍ക്കാട്ടിലെത്തിച്ചതും ഉപദ്രവിച്ചതും ഇവരാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാസപരിശോധനാ ഫലം വന്ന ശേഷം അറസ്റ്റ് ഉണ്ടാകും.

പനത്തുറയ്ക്ക് സമീപത്ത് കടല്‍ത്തീരത്ത് കൂടി ലിഗ നടന്നു വരുന്നത് തങ്ങള്‍ കണ്ടുവെന്നാണ് ഉമേഷിന്‍റെയും ഉദയന്‍റെയും മൊഴി. ഈ സമയം ലിഗ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് വരുന്നത് കണ്ട് ഒപ്പം കൂടി. ആദ്യം സിഗരറ്റ് ചോദിച്ചു. എന്നാല്‍ ലിഗ ഇത് കണ്ടതായി പോലും നടിച്ചില്ല. പിന്നീട് ലൈംഗികവേഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചു. ലിഗ തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പോയെന്നും കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു.

എന്നാല്‍ ഉമേഷും ഉദയനും ഈ ദിവസം വീട്ടിലെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ലിഗയെ കണ്ടല്‍ക്കാട്ടിലെത്തിച്ചതും ഉപദ്രവിച്ചതും ഇവരാകാമെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. കാണാതായ മാര്‍ച്ച് 14 ന് തന്നെ ലിഗ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പൊലീസ് കണക്ക് കൂട്ടുന്നു. ഉമേഷും ഉദയനും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത അനില്‍ കുമാര്‍ പറഞ്ഞു. കേസില്‍ രാസപരിശോധനാ ഫലം നാളെയോടെ ലഭിച്ചേക്കും. ഇതിന് ശേഷം അറസ്റ്റ് ഉണ്ടാകും.