LiveTV

Live

Kerala

ലിഗയുടേത് കൊലപാതകം തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ മീഡിയവണിന്

ലിഗയുടേത് കൊലപാതകം തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ മീഡിയവണിന്
Summary
മര്‍ദനമേറ്റിട്ടുണ്ടെന്നും, ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെയാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിരുവല്ലത്ത് മരിച്ച വിദേശ വനിത ലിഗയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. കഴുത്തുഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനമേറ്റിട്ടുണ്ടെന്നും, ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെയാണി തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ശശികല പൊലീസിനെ അറിയിച്ചു. വിദേശവനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴുത്തിലെ അസ്ഥികള്‍ ഒടിഞ്ഞുമാറി. ഞരമ്പുകള്‍ വിട്ട് പോയി.

കഴുത്തില്‍ ചവിട്ടിഞെരിച്ചതോ കൈകള്‍കൊണ്ട് മുറുക്കിയോ ആണ് ശ്വാസം മുട്ടിച്ചിരിക്കുന്നത്. പത്തിലേറെ മുറിവുകള്‍ ശരീരത്തിലുണ്ട്. ലൈംഗികാതിക്രമത്തിനുള്ള ശ്രമത്തിനിടെയാകാം മുറിവേറ്റതെന്നാണ് ഫോറന്‍സിക് സര്‍ജന്റെ നിഗമനം. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നും ഫോറന്‍സിക് സര്‍ജന്‍ ഡോ. ശശികല പൊലീസിനെ അറിയിച്ചു. കൊലപാതകമെന്ന സ്ഥിരീകരണം വന്നതോടെ കേസില്‍‌ പൊലീസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

പ്രതികളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരുതെളിവും അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ സംശയിക്കുന്നവരുടെ പട്ടികയിലുള്ള മുഴുവനാളുകളെയും ഉടന്‍ കസ്റ്റ‍ിയിലെടുക്കാന്‍ ഐജി മനോജ് എബ്രഹാം അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് എസിപിക്ക് നിര്‍ദേശം നല്‍കി.