LiveTV

Live

Kerala

പാലക്കാട് നഗരസഭയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പാസായി

പാലക്കാട് നഗരസഭയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പാസായി
Summary
സിപിഎം കൌണ്‍സിലറുടെ വോട്ട് അസാധുവായതിനാല്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പാസായിരുന്നില്ല

ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയില്‍ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളില്‍ ഒരെണ്ണം പരാജയപ്പെട്ടു. സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനെതിരായ പ്രമേയം പരാജയപ്പെട്ടത്. എന്നാല്‍ സിപിഎം പിന്തുണച്ച ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനെതിരായ പ്രമേയം പാസായി.

സംസ്ഥാനത്ത് ബിജെപി കയ്യാളുന്ന ഏകനഗരസഭാ ഭരണസമിതിയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഇതിന്റെ ആദ്യപടിയെന്നോണമാണ് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ
കോണ്‍ഗ്രസുമായി ധാരണയാവാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം യുഡിഎഫിന് ആശ്വാസമായി. അവിശ്വാസത്തിനു പിന്തുണയുമായി സിപിഎം കൗണ്‍സിലര്‍മാരും. എന്നാല്‍ സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതോടെ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനെതിരായ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന്‍മേലുള്ള പ്രതിപക്ഷത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്മിതേഷിനെതിരായ അവിശ്വാസ പ്രമേയം പാസായത് ബിജെപിക്ക് തിരിച്ചടിയായി. നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. വികസനകാര്യ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച അടുത്താഴ്ച നടക്കും. പിന്നീട് നഗരസഭാ ചെയര്‍മാനെതിരെയും വൈസ് ചെയര്‍മാനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കം. കൗണ്‍സിലില്‍ ബിജെപിക്ക് 24ഉം യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് 9 ഉം അംഗങ്ങളാണുള്ളത്.