LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്
Summary
പ്രഖ്യാപനം നീണ്ടു പോയതോടെ പ്രതിസന്ധിയിലായിരുന്ന രാഷ്ട്രീയ പാർട്ടികൾക്കും വലിയ ആശ്വാസമാണ് പ്രഖ്യാപനം.

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. പ്രഖ്യാപനം നീണ്ടു പോയതോടെ പ്രതിസന്ധിയിലായിരുന്ന രാഷ്ട്രീയ പാർട്ടികൾക്കും വലിയ ആശ്വാസമാണ് പ്രഖ്യാപനം.

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോയതോടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ സജീവമായിരുന്ന സംസ്ഥാന നേതാക്കളും മെല്ലെ പിൻവലിഞ്ഞു. അനിശ്ചിതമായി നീണ്ടുപോയതോടെ പണം കണ്ടെത്തലും പാർട്ടികൾക്ക് പ്രശ്നമായി. ഇതിനെല്ലാം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പരിഹാരമായിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ തന്നെ ചെങ്ങന്നൂർ വീണ്ടും പഴയ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർത്ഥികളും.