LiveTV

Live

Kerala

കെഎസ്ആര്‍ടിസി കൂട്ടസ്ഥലംമാറ്റം:  വനിതകളെ ഒഴിവാക്കി

കെഎസ്ആര്‍ടിസി കൂട്ടസ്ഥലംമാറ്റം:  വനിതകളെ ഒഴിവാക്കി
Summary
പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാന്‍ ഒരു ദിവസത്തെ സാവകാശം മാത്രം നല്‍കിയതും ഇതുമൂലം വനിത ജീവനക്കാര്‍ അടക്കമുള്ളവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കെഎസ്ആര്‍ടിസിയിലെ കൂട്ടസ്ഥലമാറ്റത്തില്‍ നിന്ന് വനിതകളെ ഒഴിവാക്കി. അശാസ്ത്രീയമായ സ്ഥലമാറ്റമാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. മൂന്നുമാസത്തേക്ക് സ്ഥലം മാറ്റിയ ഉത്തരവ് ഇന്നലെ ഒരു മാസമായി ചുരുക്കിയിരുന്നു. പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാന്‍ ഒരു ദിവസത്തെ സാവകാശം മാത്രം നല്‍കിയതും ഇതുമൂലം വനിത ജീവനക്കാര്‍ അടക്കമുള്ളവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.