LiveTV

Live

Kerala

കത്‍വ, ഉന്നാവോ: സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് സ്ത്രീകളുടെ ഏകദിന ഉപവാസം

കത്‍വ, ഉന്നാവോ: സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് സ്ത്രീകളുടെ ഏകദിന ഉപവാസം
Summary
കത്‍വ ഉന്നാവോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പാട്ടും തെരുവുനാടകവുമൊക്കെയായി നടത്തിയ പ്രതിഷേധ പരിപാടിയില്‍

സംഘപരിവാറിന്റെ വംശീയാതിക്രമങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് സ്ത്രീകളുടെ ഏകദിന ഉപവാസം. കത്‍വ ഉന്നാവോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പാട്ടും തെരുവുനാടകവുമൊക്കെയായി നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

രാജ്യത്തുടനീളം സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഏകദിന ഉപവാസം. ആക്രമണങ്ങള്‍ വംശീയാതിക്രമമാണെന്നാണ് ആരോപണം. ഇത് ചെറുക്കപ്പെടേണ്ടതാണ്. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ പ്രതിരോധമുയര്‍ത്തുക കൂടിയായിരുന്നു ഏകദിനഉപവാസം. പ്രതിഷേധത്തിന്റെ ഭാഗമായി തെരുവുനാടകവും അരങ്ങേറി. ജെ ദേവിക, മാഗ്ലിന്‍, കെ കെ രമ, റഹ്മത്തുന്നിസ, ശ്രീജ നെയ്യാറ്റിന്‍കര, ഫാത്തിമ തെഹ്ലിയ തുടങ്ങി നിരവധിയാളുകള്‍ ഏകദിന ഉപവാസത്തില്‍ പങ്കാളികളായി.