LiveTV

Live

Kerala

നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
Summary
വേതന വര്‍ധനവ് പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വേതന വര്‍ധനവ് പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇനി ചര്‍ച്ചയില്ലെന്നും വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും നഴ്സുമാര്‍ അറിയിച്ചു.

മിനിമം വേതനം വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തി എട്ട് മാസം പിന്നിട്ടിട്ടും വിജ്ഞാപനം ഇറങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക് കടക്കുന്നത്. വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്നോട്ട് പോകൂവെന്നും നഴ്സുമാരുടെ സംഘടന വ്യക്തമാക്കി.

വിജ്ഞാപനം ഇറക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണറുമായി നഴ്സുമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇനി കൂടുതല്‍ സമയം നല്‍കാനാവില്ലെന്നാണ് യുഎന്‍എയുടെ നിലപാട്. വേതന വര്‍ധനവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുഎന്‍എ ആരോപിച്ചു.

മെയ് 12 മുതൽ പണിമുടക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേർത്തല കെവിഎം ആശുപത്രിയിൽ നിന്നും ലോങ് മാർച്ച് നടത്തി സെക്രട്ടറിയേറ്റിലെത്തി ഉപരോധിക്കാനാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍റെ തീരുമാനം.