LiveTV

Live

Kerala

മലപ്പുറം ദേശീയ പാത സംഘര്‍ഷം; തീവ്രവാദ സാന്നിധ്യമില്ലെന്ന് ഡിജിപി 

മലപ്പുറം ദേശീയ പാത സംഘര്‍ഷം; തീവ്രവാദ സാന്നിധ്യമില്ലെന്ന് ഡിജിപി 
Summary
പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് ഐജി പരിശോധിക്കുമെന്നും ഡിജിപി കൊച്ചിയില്‍ പറഞ്ഞു.

മലപ്പുറം ദേശീയ പാത സര്‍വെക്കിടയിലെ സംഘര്‍ഷത്തില്‍ തീവ്രവാദ സാന്നിധ്യമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പൊലീസിന്റെ കടമയാണെന്നും ഡിജിപി പറഞ്ഞു. പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് ഐജി പരിശോധിക്കുമെന്നും ഡിജിപി കൊച്ചിയില്‍ പറഞ്ഞു. ദേശീയപാത സമരത്തിന് പിന്നില്‍ മുസ്‍ലിം തീവ്രവാദികളാണെന്ന് സിപിഎം ആരോപിച്ചിരുന്നു.