LiveTV

Live

Kerala

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാരുടെ പെണ്‍മക്കള്‍ ഒത്തുചേര്‍ന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാരുടെ പെണ്‍മക്കള്‍ ഒത്തുചേര്‍ന്നു
Summary
മാധ്യമപ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന്റെ കടല്‍ കണ്ടതും കാടു വിളിച്ചതും കാറ്റു പറഞ്ഞതും എന്ന പുസ്തകത്തിന്റെ പ്രകാശനം ഇവര്‍ നിര്‍വഹിച്ചു.

മലയാളത്തിലെ പ്രമുഖരായ അഞ്ച് സാഹിത്യകാരന്മാരുടെ പെണ്‍മക്കള്‍ കോഴിക്കോട് ഒത്തു ചേര്‍ന്നു. മാധ്യമപ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന്റെ പുസ്തകം പ്രകാശനം ചെയ്യാനാണ് ഇവരെത്തിയത്. ഈ അപൂര്‍വ സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ സാമൂഹ്യ-സാഹിത്യ രംഗത്തെ പ്രമുഖരുമെത്തി.

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാരുടെ പെണ്മക്കള്... സ്നേഹം പങ്കുവെച്ച് അവര് ഒത്തു കൂടിയപ്പോള്‍ അത് സാഹിത്യ ആസ്വാദകര്‍ക്കും കൌതുക കാഴ്ചയായി. തിക്കോടിയന്റെ മകള്‍ പുഷ്പ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന, എസ് കെ പൊറ്റക്കാടിന്റെ മകള്‍ സുമിത്ര, കെ എ കൊടുങ്ങല്ലൂരിന്റെ മകള്‍ സെബുന്നീസ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മകള്‍ നാസിമ, എന്നിവരായിരുന്നു ആ പെണ്മക്കള്‍.

മാധ്യമപ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന്റെ കടല്‍ കണ്ടതും കാടു വിളിച്ചതും കാറ്റു പറഞ്ഞതും എന്ന പുസ്തകത്തിന്റെ പ്രകാശനം ഇവര്‍ നിര്‍വഹിച്ചു. കഥാകൃത്ത് വി ആര്‍ സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെയ്ഫ്ലവര്‍ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാരുടെ പെണ്‍മക്കള്‍ ഒത്തുചേര്‍ന്നു