86 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി 2 പേർ പിടിയിൽ

വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ 86 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി 2 പേർ പോലീസിന്റെ പിടിയിൽ. മലപ്പുറം പൊൻമള സ്വദേശി അബ്ദുൾ ജലീൽ, വണ്ടൂർ സ്വദേശി മുബാറക് എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.