LiveTV

Live

Kerala

ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണത്തിനായി തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി

ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണത്തിനായി തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി
Summary
സിപിഐയുടെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐയുടെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

രാജ്യത്തെ നിലവിലെ അവസ്ഥയില്‍ മുന്‍ഗണന ബിജെപിയെ പരാജയപ്പെടുത്തലാണ്. അതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഗീയ ഫാസിസത്തിനെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് രാജ്യം ഫാസിസ്റ്റ് ശക്തികളുടെ കൈകളിലായതെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചിന്തിക്കണമെന്ന് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എയും പറഞ്ഞു.

വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും വര്‍ത്തമാന ഇന്ത്യയും എന്ന തലക്കെട്ടിലായിരുന്നു സെമിനാര്‍. സിപിഐ കാനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മോഡറേറ്ററായിരുന്നു.