LiveTV

Live

Kerala

ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ അനുവദിക്കുമെന്ന് എക്സൈസ് മന്ത്രി 

ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അപേക്ഷ ലഭിച്ചാല്‍ അനുവദിക്കുമെന്ന് എക്സൈസ് മന്ത്രി 
Summary
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് അനുസൃതമായി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് എക്സൈസ് മന്ത്രി

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തിന് അനുസൃതമായി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയ മദ്യശാലകള്‍ മാത്രമാണ് തുറക്കുക. ആശങ്ക പ്രകടിപ്പിച്ച ക്രൈസ്തവ സഭകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതുതായി ബാറുകളും മദ്യശാലകളും തുറക്കുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. നേരത്തെ സുപ്രീംകോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയവ മാത്രമാണ് തുറന്ന് കൊടുക്കുന്നത്. ഇത് പ്രകാരം മൂന്ന് ബാറുകള്‍,171 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, 6 റീട്ടെയില്‍ മദ്യശാലകള്‍, ഒരു ക്ലബ്, മൂന്ന് സൈനിക കാന്റീനുകള്‍,499 കള്ളുഷാപ്പുകള്‍ എന്നിവ തുറന്ന് കൊടുക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് എതിരെ സമരം പ്രഖ്യാപിച്ച കെസിബിസിയുടെ ആശങ്ക ദൂരീകരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.