LiveTV

Live

Kerala

ദേവസ്വം കാന്‍റീനില്‍ മാംസാഹാരമെന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ദേവസ്വം കാന്‍റീനില്‍ മാംസാഹാരമെന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
Summary
ദേവസ്വം ബോര്‍ഡ് കാന്‍റീനില്‍ മാംസാഹാരം വിതരണം ചെയ്യുന്നുവെന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കാന്‍റീനില്‍ സസ്യാഹാരം

ദേവസ്വം ബോര്‍ഡ് കാന്‍റീനില്‍ മാംസാഹാരം വിതരണം ചെയ്യുന്നുവെന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കാന്‍റീനില്‍ സസ്യാഹാരം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.

തിരുവനന്തപുരം നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡിന്‍റെ ആസ്ഥാനത്തെ കാന്‍റീനിലെ ഭക്ഷണ വിതരണമാണ് വിവാദത്തിലായിത്. ക്ഷേത്രം സമീപം ഉണ്ടായിരിക്കെ മാംസാഹരങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന രീതിയില്‍ സംഘപരിവാര്‍ അനകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം തുടങ്ങി. ചില മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും നല്‍കി. പ്രചരണങ്ങള്‍ വ്യാപിക്കുന്നതായും ഇതിന്‍റെ പേരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായും ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

കാന്‍റീനിലേക്ക് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപ്പെട്ടത്. സസ്യാഹാര വിഭവങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശമാണ് മന്ത്രി നല്‍കിയത്. പുറത്തുനിന്നുള്ളവരെകൂടി കണ്ടാണ് മറ്റു വിഭവങ്ങള്‍ നല്‍കിയതെന്നും മന്ത്രിയുടെ നിര്‍ദേശം ലഭിച്ചതായും കരാറുകാരന്‍ പറഞ്ഞു. നടത്താനാളില്ലാതെ അടച്ചിട്ടിരുന്ന കാന്‍റീന്‍ ഇയടുത്താണ് ഒരു കരാറുകാരന് നല്‍കിയത്.