LiveTV

Live

Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബി.ജെ.പി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബി.ജെ.പി
Summary
മാണിയുടെ പാലായിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാവിലെ 10 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ചതായാണ് സൂചന.

നാളെ കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും മുന്നണി പ്രവേശനവും ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. എല്‍.ഡി.എഫും യു.ഡി.എഫും കെ എം മാണിയുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പാലായിലെ വീട്ടിലെത്തി കെ.എം മാണിയെ കണ്ടത്.

ശക്തമായ ത്രികോണ മത്സരം ഉറപ്പായ സാഹചര്യത്തില്‍ ചെങ്ങന്നൂരിനെ മുന്‍ നിര്‍ത്തി മുന്നണികള്‍ക്കിടയില്‍ വിലപേശാനാണ് കെ എം മാണിയുടെ നീക്കം. നിലവിലെ സ്ഥിതിയിൽ കേരള കോൺഗ്രസ് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനാണ് സാധ്യത. ഏതെങ്കിലും മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ആ സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്താല്‍ മുന്നണി പ്രവേശനത്തില്‍ തിരിച്ചടിയാകുമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.