LiveTV

Live

Kerala

പുതിയ ബാറുകളില്ല; അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് ടിപി രാമകൃഷ്ണന്‍

പുതിയ ബാറുകളില്ല; അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് ടിപി രാമകൃഷ്ണന്‍
Summary
അടച്ചു പൂട്ടിയ ബാറുകളും ഷാപ്പുകളും തുറന്നാലും യുഡിഎഫ് കാലത്തേക്കാളും എണ്ണം കുറവായിരിക്കുമെന്നും എക്സൈസ് മന്ത്രി അവകാശപ്പെട്ടു.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ബാറുകളും മദ്യശാലകളും മാത്രമേ തുറക്കുകയുള്ളൂവെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പുതുതായി മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടച്ചു പൂട്ടിയ ബാറുകളും ഷാപ്പുകളും തുറന്നാലും യുഡിഎഫ് കാലത്തേക്കാളും എണ്ണം കുറവായിരിക്കുമെന്നും എക്സൈസ് മന്ത്രി അവകാശപ്പെട്ടു.