LiveTV

Live

Kerala

ചെങ്ങന്നൂരില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബിജെപിയുടെ തൊഴില്‍മേള

ചെങ്ങന്നൂരില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബിജെപിയുടെ തൊഴില്‍മേള
Summary
ട്രസ്റ്റ് ഭാരവാഹികളെന്ന പേരില്‍ ബിജെപി നേതാക്കളുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങളും തൊഴില്‍ മേളയുടെ പരസ്യ ബോര്‍ഡുകളില്‍ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബിജെപിയുടെ തൊഴില്‍മേള. ബി ജെ പി നേതാക്കള്‍ ഭാരവാഹികളായ ട്രസ്റ്റുമായി ചേര്‍ന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം മേള നടത്തുന്നത്. ട്രസ്റ്റ് ഭാരവാഹികളെന്ന പേരില്‍ ബിജെപി നേതാക്കളുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങളും തൊഴില്‍ മേളയുടെ പരസ്യ ബോര്‍ഡുകളില്‍ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ എന്ന പ്രചാരണത്തോടെയാണ് ചെങ്ങന്നൂരില്‍ തൊഴില്‍ മേള നടത്തുന്നത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി അമ്പതോളം കമ്പനികള്‍ ജീവനക്കാരെ കണ്ടെത്താന്‍ മേളയില്‍ പങ്കെടുത്ത് അഭിമുഖങ്ങള്‍ നടത്തുമെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം തൊഴില്‍ മേള നടത്തുന്നതെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു.

ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെയും മറ്റ് ബി ജെ പി നേതാക്കളുടെയും ചിത്രങ്ങള്‍ പതിച്ച, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പേരിലുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പരിധിയില്‍ മാത്രമാണ്.