LiveTV

Live

Kerala

സ‍മസ്ത നായര്‍ സമാജത്തില്‍ ചേര്‍ന്നതിന്‍റെ പേരില്‍ ആക്രമണം

സ‍മസ്ത നായര്‍ സമാജത്തില്‍ ചേര്‍ന്നതിന്‍റെ പേരില്‍ ആക്രമണം
Summary
ചങ്ങനാശേരിയിലെ ബാലകൃഷ്ണന്‍ നമ്പൂതിരിയുടെ വീടും വാഹനവുമാണ് ഒരു കൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തത്.

എന്‍എസ്എസ് വിട്ട് സമസ്ത നായര്‍ സമാജം ശാഖ രൂപീകരിച്ചതിന്‍റെ പേരില്‍ വീട് കയറി ആക്രമിച്ചതായി പരാതി. കോട്ടയം ചങ്ങനാശേരിയിലെ ബാലകൃഷ്ണന്‍ നമ്പൂതിരിയുടെ വീടും വാഹനവുമാണ് ഒരു കൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക ക്രമക്കേട് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ചങ്ങനാശേരി വടക്കേകരയിലുള്ള പത്ത് കുടുംബങ്ങളെ എന്‍എസ്എസില്‍ നിന്നും പുറത്താക്കിയത്. ഇവര്‍ സംഘടിച്ച് സമസ്ത നായര്‍ സമാജത്തില്‍ അംഗമാകുകയും ശാഖ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് എന്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവര്‍ സംഘടിക്കുന്ന ബാലകൃഷ്ണന്‍ നമ്പൂതിരിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. വീടിന്‍റെ ജനല്‍ ചില്ലുകളും ലൈറ്റുകളും അടിച്ച് തകര്‍ക്കുകയും ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്തു. തടയാനെത്തിയ ബാലകൃഷ്ണന്‍ നമ്പൂതിരിയെയും ഭാര്യയെയും മകളെയും അക്രമികള്‍ മര്‍ധിച്ചു.

പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തിന് മൂക്കിന് താഴെയായി തന്നെ സാമാജം ആരംഭിച്ചതിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. എന്‍എസ്എസിനെതിരെ ശക്തമായി തന്നെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.