LiveTV

Live

Kerala

കളിയാരവങ്ങളുടെ ഓര്‍മ്മയില്‍ സാലി ജോസഫ്

കളിയാരവങ്ങളുടെ ഓര്‍മ്മയില്‍ സാലി ജോസഫ്
Summary
ഇന്ത്യന്‍ വനിത ടീമിന്റെ ക്യാപ്റ്റനായിരുന്നു സാലി ജോസഫ്

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ടെത്തുമ്പോള്‍ കളിയാരവങ്ങളുടെ ഓര്‍മ്മയിലാണ് സാലി ജോസഫ് എന്ന പഴയ വോളിബാള്‍ താരം. ഇന്ത്യന്‍ വനിത ടീമിന്റെ ക്യാപ്റ്റനായിരുന്നു സാലി ജോസഫ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിത വോളിബാള്‍ താരവും.

വോളിബാള്‍ കോര്‍ട്ട് വിട്ടിട്ട് മൂന്ന് പതിറ്റാണ്ടായി. പക്ഷേ ഇപ്പോഴും സാലി ജോസഫിന്റെ മനസ്സില്‍ പഴയ കളിക്കളമുണ്ട്. വോളിബാളില്‍ ഇന്ത്യന്‍ വനിതകള്‍ ഇതുവരെ പങ്കെടുത്ത രണ്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നില്‍ ടീമിനെ നയിച്ചത് സാലിയായിരുന്നു. 1981ല്‍ മെക്സിക്കോയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്. 1977ല്‍ 16ാം വയസ്സില്‍ കേരള ടീമിലെത്തിയ സാലി ജോസഫിന് ടീമിന്റെ നെടും തൂണ്‍ ആയി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ ഇന്ത്യന്‍ വനിത ടീമിനെ നയിച്ചു.

11 വര്‍ഷമാണ് സാലി വോളിബാള്‍ കോര്‍ട്ടിലെ സജീവ സാന്നിധ്യമായത്. ഈ കാലമത്രയും കേരള ടീമിന്റെ മികച്ച പ്രകടനത്തില്‍ സാലി ജോസഫിന്റെ പങ്ക് വിസ്മരിക്കാനാകില്ല. 1984ല്‍ അര്‍ജ്ജുന പുരസ്കാരം തേടിയെത്തി. വോളിബാള്‍ മേഖലയില്‍ നിന്ന് അര്‍ജ്ജുന ലഭിച്ച മൂന്ന് വനിതകളില്‍ ഒരാള്‍ കൂടിയാണ് സാലി ജോസഫ്.