LiveTV

Live

Kerala

ഷുഹൈബ് കേസ് സിബിഐക്ക് വിട്ടാല്‍ കെ സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിക്കും

ഷുഹൈബ് കേസ് സിബിഐക്ക് വിട്ടാല്‍ കെ സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിക്കും
Summary
സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് തനിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ഈ ആവശ്യത്തോടൊപ്പമാണെന്നും രമേശ് ചെന്നിത്തല

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് തനിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ഈ ആവശ്യത്തോടൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. സിബിഐ അന്വേഷണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചാൽ കെ സുധാകരൻ ഇന്ന് സമരം അവസാനിപ്പിക്കും.