LiveTV

Live

Kerala

മാത്തൂര്‍ ഈസ്റ്റ് എയുപി സ്കൂള്‍ മാനേജ്‍മെന്റാക്കാനുള്ള ഉത്തരവില്‍ അസ്വാഭാവികതയുണ്ടെന്ന് കെഎസ്‍ടിഎ

മാത്തൂര്‍ ഈസ്റ്റ് എയുപി സ്കൂള്‍ മാനേജ്‍മെന്റാക്കാനുള്ള ഉത്തരവില്‍ അസ്വാഭാവികതയുണ്ടെന്ന് കെഎസ്‍ടിഎ
Summary
മാനേജ്‍മെന്റ് ആരാണ് എന്നത് സംബന്ധിച്ച് അവ്യക്തതയുള്ള മാത്തൂര്‍ എഎല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി കെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ഞായറാഴ്ചയാണ്.

വിദ്യാഭ്യാസ മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്ന് വിവാദമായ പാലക്കാട് മാത്തൂര്‍ ഈസ്റ്റ് എയുപി സ്കൂള്‍ മാനേജ്‍മെന്റ് മാറ്റത്തിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ അസ്വാഭാവികതയുണ്ടെന്ന് കെഎസ്ടിഎ. സ്കൂള്‍ മാനേജരായി രംഗപ്രവേശം ചെയ്തിട്ടുള്ള ടി കെ ദാസന്‍ വിദ്യാഭ്യാസ കച്ചവടക്കാരനാണെന്ന് കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ. എ ശിവദാസന്‍ ആരോപിച്ചു.

മാത്തൂര്‍ ഈസ്റ്റ് എയുപി സ്കൂള്‍ മാനേജ്‍മെന്റാക്കാനുള്ള ഉത്തരവില്‍ അസ്വാഭാവികതയുണ്ടെന്ന് കെഎസ്‍ടിഎ

മാനേജ്‍മെന്റ് ആരാണ് എന്നത് സംബന്ധിച്ച് അവ്യക്തതയുള്ള മാത്തൂര്‍ എഎല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി കെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ അപേക്ഷ പോലും നല്‍കാതെ നിര്‍മിച്ച കെട്ടിടം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ എതിര്‍പ്പ് മറികടന്നാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സ്കൂള്‍ മാനേജ്‍മെന്റ് ടി കെ ദാസന്‍ എന്നയാള്‍ക്ക് കൈമാറാനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തു. ഈ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് കെ.എസ്ടിഎയുടെ ആരോപണം.

പൊതുവിദ്യാഭ്യാസ വകുപ്പ് മാനേജ്‍മെന്റ് കൈമാറ്റത്തിന് അനുമതി നല്‍കിയ ടി കെ ദാസന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിനെ തകര്‍ക്കാനാണ് ശ്രമം. സ്കൂള്‍ മാനേജ്‍മെന്റ് മാറ്റത്തിനെതിരെ ഭരണകക്ഷിയെ പിന്തുണക്കുന്ന കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ തന്നെ രംഗത്ത് വന്നിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്‍മെന്റിനെയാണ് പിന്തുണക്കുന്നത്. മാനേജ്‍മെന്റ് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ട കുഴല്‍മന്ദം എഇഓ സ്കൂളിനനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പിന്നില്‍ ഉന്നതതല സമ്മര്‍ദ്ദമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്