LiveTV

Live

Kerala

പുറകെ നടന്ന് പുലയാട്ട് പറയുകയാണ് എംഎം മണിയെന്ന് സിപിഐ

പുറകെ നടന്ന് പുലയാട്ട് പറയുകയാണ് എംഎം മണിയെന്ന് സിപിഐ
Summary
സിപിഐ ജില്ലാ സമ്മേളന വേദിയിലാണ് എംഎം മണിക്കെതിരെ ശിവരാമന്‍ തുറന്നടിച്ചത്.

സിപിഐയെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞുനിന്ന് രണ്ടു പറയാന്‍ മടിയില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. സിപിഎം കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ ആളെ കൂലിക്ക് വിളിക്കണം. എംഎം മണിയുടെ തുടര്‍ച്ചയായ മുന്നണി മര്യാദയുടെ ലംഘനം സിപിഎം നിലപാടാണോ എന്ന് സിപിഎം ജില്ലാ സെക്രട്ടറി തുറന്ന് പറയണമെന്നും ശിവരാമന്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളന വേദിയിലാണ് എംഎം മണിക്കെതിരെ ശിവരാമന്‍ തുറന്നടിച്ചത്.

മുന്നണി മര്യാദയുടെ തുടര്‍ച്ചയായ ലംഘനമാണ് മന്ത്രി എംഎം മണി ജില്ലയില്‍ നടത്തുന്നത്. സിപിഐയെ മോശമായി ചിത്രീകരിക്കാന്‍ തുടര്‍ച്ചയായ ശ്രമമാണ് എംഎം മണിയുടേത്. ഇതില്‍ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ നിലപാട് വ്യക്തമാക്കണം. സിപിഐയെ കാണുമ്പോള്‍ ഓക്കാനമാണ് വരുന്നതെന്ന് സിപിഎം സമ്മേളന വേദിയില്‍ പ്രസംഗിച്ച എംഎം മണിക്ക് അതേ നാണയത്തിലാണ് ശിവരാമന്‍ മറുപടി നല്‍കിയത്. 64ല്‍ സിപിഎം ഊരിപ്പിടിച്ച വാളിനും ഉയര്‍ത്തിയ കത്തികള്‍ക്കുമിടയിലൂടെ നടന്ന പ്രസ്ഥാനമാണ് സിപിഐ. കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ വിളിക്കണമെന്നും ശിവരാമന്‍ തുറന്നടിച്ചു.

നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനവേദയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയാണ് ശിവരാമന്‍ മന്ത്രി എംഎം മണിക്കെതിരെ തുറന്നടിച്ചത്. ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം തിങ്കളാഴ്ച നെടുങ്കണ്ടം ടൌണ്‍ ഹാളില്‍ നടക്കും.