LiveTV

Live

Kerala

''ഇത് മുന്നറിയിപ്പ്; ഇനിയും തല്ലുകിട്ടിയേക്കും'' വീണ്ടും വിദ്വേഷ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ്

''ഇത് മുന്നറിയിപ്പ്; ഇനിയും തല്ലുകിട്ടിയേക്കും''  വീണ്ടും വിദ്വേഷ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ്
Summary
കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടാണ് പ്രതീഷിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

സോഷ്യല്‍മീഡിയ വഴി നിരന്തരം മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് വീണ്ടും വിദ്വേഷ പോസ്റ്റുമായി രംഗത്ത്. കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍എസ്എസ് ആക്രമണത്തെ ന്യായീകരിച്ചുകൊണ്ടാണ് പ്രതീഷിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

''ഇത് മുന്നറിയിപ്പ്; ഇനിയും തല്ലുകിട്ടിയേക്കും''  വീണ്ടും വിദ്വേഷ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ്

ശിവക്ഷേത്രം പൊളിച്ചു ശൗചാലയം പണിയണം എന്ന് പറഞ്ഞ ഏതോ ഒരു കവിക്ക് ഹിന്ദു യുവാക്കൾ തല്ലു കൊടുത്തതായി പറഞ്ഞുകേട്ടെന്നും ഇതൊരു മുന്നറിയിപ്പായി കരുതിയാല്‍ മതിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാംസ്‌കാരിക നായകർ വാക്കുകളിൽ മിതത്വം പാലിച്ചില്ലെങ്കില്‍ ഇനിയും തല്ല് കിട്ടിയേക്കുമെന്ന ഭീഷണിയുമായാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇതാദ്യമായല്ല പ്രതീഷ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ നിരന്തരം വിദ്വേഷ പോസ്റ്റുമായെത്തുന്ന പ്രതീഷിനെതിരെ വ്യാപക പരാതികളുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരുവിധ നിയമനടപടികളുമുണ്ടായില്ല. രാജസ്ഥാനിലെ രാജ്സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ചും പ്രതീഷ് രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദ് ദിനത്തില്‍ കാശിയിലെയും മധുരയിലെയും മുസ്‌ലിം പള്ളികള്‍ പൊളിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പ്രതീഷ് ബാബരി പൊളിച്ചതിന്റെ ഓര്‍മക്കായി മധുരം വിതരണം ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''എറണാകുളം ശിവക്ഷേത്രം പൊളിച്ചു ശൗചാലയം പണിയണം എന്ന് പറഞ്ഞ ഏതോ ഒരു കവിക്ക് ഹിന്ദു യുവാക്കൾ തല്ലു കൊടുത്തതായി പറഞ്ഞു കേട്ട് .. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയാൽ ഇനിയും തല്ലു കിട്ടിയേക്കും ..അതിനാൽ ഇതു ഒരു മുന്നറിയിപ്പായി കരുതി സാംസ്‌കാരിക നായകർ വാക്കുകളിൽ മിതത്വം പാലിക്കണം .. അല്ലെങ്കിൽ നട്ടെല്ല് പണയം വയ്ക്കാത്ത സ്വാഭിമാനം ഉള്ള ഹിന്ദു യുവാക്കളെ നിങ്ങൾക്ക്‌ നേരിടേണ്ടി വരും ..''

''ഇത് മുന്നറിയിപ്പ്; ഇനിയും തല്ലുകിട്ടിയേക്കും''  വീണ്ടും വിദ്വേഷ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ്