LiveTV

Live

Kerala

സംസ്ഥാനത്ത് ബസ് ബോഡി കോഡ്

Summary
നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച അറുപതിലധികം ബസ്സുകള്‍ റോഡിലിറക്കാനാകാത്ത സ്ഥിതി.

സംസ്ഥാനത്ത് ബസ് ബോഡി കോഡ് നടപ്പിലാക്കിയതോടെ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച അറുപതിലധികം ബസ്സുകള്‍ റോഡിലിറക്കാനാകാത്ത സ്ഥിതി. നിയമം കര്‍ക്കശമാക്കിയത് അറിയാതെ ബസ്സ് വാങ്ങി ബോഡി നിര്‍മ്മിച്ചവരാണ് കുടുങ്ങിയത്.

2011 ല്‍ പാര്‍ലമെന്റ് പാസാക്കിയ ബസ് ബോഡി കോഡ് സംസ്ഥാനത്ത് നടപ്പാക്കിയത് കഴിഞ്ഞ നവംബര്‍ മുതലാണ്. ബസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരം മുതല്‍ ഡോര്‍, വിന്‍ഡോ തുടങ്ങിയവയുടെ അളവുകള്‍ വരെ ഈ നിയമത്തില്‍ കര്‍ശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കിയത് അറിയാതെ ബസ്സിന്റെ ചേസുകള്‍ വാങ്ങി ബോഡി നിര്‍മ്മിച്ച അറുപതോളം പേര്‍ക്ക് വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല.

ബാങ്ക് വായ്പയെടുത്ത് വാങ്ങിയ ബസ്സ് റോഡിലിറക്കാന്‍ കഴിയാത്തതിനാല്‍ പണം എങ്ങനെ തിരിച്ചടക്കുമെന്ന ചിന്തയിലാണിവര്‍. ബസ് ബോഡി കോഡ് പ്രകാരം ചേസുകള്‍ നിര്‍മ്മിക്കാന്‍ അക്രഡിറ്റേഷന്‍ ലഭിച്ച ഒറ്റ വര്‍ക്ക് ഷോപ്പേ സംസ്ഥാനത്തുള്ളൂ. കോട്ടയത്താണ് ഈ വര്‍ക്ക് ഷോപ്പ്. നേരത്തെ അഞ്ഞൂറിലധികം വര്‍ക്ക് ഷോപ്പുകള്‍ ബസ്സുകളുടെ ബോഡി നിര്‍മ്മിച്ചിടത്താണ് ഒറ്റ വര്‍ക്ക് ഷാപ്പിനെ ആശ്രയിക്കേണ്ട സ്ഥിതി വന്നത്.

AIS-052 ബസ്‌ ബോഡി കോഡ് പ്രകാരമുള്ള ബസ് പാലിക്കേണ്ട മാനദണ്ഡങ്ങള്‍:

  • നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളെല്ലാം കോഡ് പ്രകാരം സർട്ടിഫിക്കേഷൻ ഉള്ളവ മാത്രം.
  • പിൻവശത്തെ വാതിലിനു എതിർവശം എമർജൻസി ഡോർ.
  • മുൻവശത്തെ വാതിലിനു എതിർവശം എമർജൻസി മൂവബിൾ വിൻഡോ.
  • ഡ്രൈവർ ഓപ്പറേറ്റഡ് പാസ്സൻജർ ഡോർ സ്റ്റോപ്പ്‌ ബട്ടൺ, സെൻസർ ഉൾപ്പെടെ.
  • ബട്ടർഫ്‌ളൈ വൈപ്പർ.
  • കോഡ് പ്രകാരം സർട്ടിഫിക്കേഷൻ ഉള്ള സീറ്റുകൾ.
  • ഗ്ലാസ്സ് വിൻഡോ എല്ലാ ബസുകൾക്കും
  • കോഡിൽ നിഷ്കർഷിക്കുന്ന അളവുകൾ(സ്ട്രക്ച്ചർ) കൃത്യമായും പാലിച്ചിരിക്കണം