LiveTV

Live

Kerala

കാസര്‍കോട് ട്രെയിനിടിച്ച് മൂന്ന് മരണം

കാസര്‍കോട് ട്രെയിനിടിച്ച് മൂന്ന് മരണം
Summary
മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.

കാസര്‍കോട് മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. കാസര്‍കോട് പൊസോട്ട് സ്വദേശികളായ സഹോദരിമാരും കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കുന്നതിനിടെ ആയിരുന്നു അപകടം.

പൊസോട് സത്തിയടുക്കം സ്വദേശികളായ ആമിന, സഹോദരി ആയിശ, ആയിശയുടെ മകന്‍ കാമില്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മഞ്ചേശ്വരം റോഡില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോവുന്നതിനായാണ് ഇവര്‍ റെയില്‍വേ പാളം മുറിച്ച് കടന്നത്. കാസര്‍കോട് ഭാഗത്തുനിന്നും മംഗളൂരുവിലക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്ന് പോയ ശേഷം പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന എഞ്ചിന്‍ മൂന്ന് പേരെയും തട്ടിതെറിപ്പിക്കുകയായിരുന്നു. രണ്ട് പേരുടെ മൃതദേഹം പാളത്തിലേക്കും ഒരാളുടെത് പ്ലാറ്റ്ഫോമിലേക്കും തെറിച്ചു വീണു. മൃതദേഹം മംഗല്‍പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.