LiveTV

Live

Kerala

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന സ്‌റ്റേജ് തകര്‍ന്ന് വീണു

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന സ്‌റ്റേജ് തകര്‍ന്ന് വീണു
Summary
നിര്‍മാണത്തിലെ ആശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥനമിക നിഗമനം. സംഭവം പൊലീസ് അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന സ്‌റ്റേജ് തകര്‍ന്ന് വീണു. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ എ ശ്രീനിവാസന്‍ അറിയിച്ചു.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് രണ്ട് രണ്ടരയോടെയാണ് അപകടം ഉണ്ടാത്. പുതുതായി നിര്‍മിച്ച് കൊണ്ടിരുന്ന സ്‌റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. സ്‌റ്റേജിന് മുകളിലും താഴെയുമായി 23 തൊഴിലാളികള്‍ ഈ സമയം ജോലിചെയ്യുന്നുണ്ടായിരുന്നു. 9 പേര്‍ക്ക് പരിക്കേറ്റു. 3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലെ ആശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥനമിക നിഗമനം. സംഭവം പൊലീസ് അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 2016 ല്‍ ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 112 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.