LiveTV

Live

Kerala

കേദല്‍ ജിന്‍സന്‍ രാജയുടെ നില അതീവ ഗുരുതരം

കേദല്‍ ജിന്‍സന്‍ രാജയുടെ നില അതീവ ഗുരുതരം
Summary
മരുന്നുകളോട് നേരിയ തോതില്‍ മാത്രമേ പ്രതികരിക്കുന്നുള്ളൂവെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു.മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേദല്‍ ജിന്‍സന്‍ രാജയുടെ നില അതീവ ഗുരുതരം.അപ്സമാരത്തിന് പുറമേ ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് സ്ഥിതി അതീവ ഗുരുതരമായത്.മരുന്നുകളോട് നേരിയ തോതില്‍ മാത്രമേ പ്രതികരിക്കുന്നുള്ളൂവെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു.മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി.തിരുവനന്തപുരം നന്ദന്‍കോട് വെച്ച് മാതാപിതാക്കളേയും സഹോദരിയേയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കേദല്‍ ജിന്‍സന്‍ രാജ.