LiveTV

Live

Kerala

പിണറായി വിജയനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് സംഭവിച്ചത്

പിണറായി വിജയനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് സംഭവിച്ചത്
Summary
അപ്പോള്‍ നാട്ടില്‍ മുഖ്യമന്ത്രി തന്നെ എത്തിയാല്‍ ഒരു സെല്‍ഫിയെടുക്കാതെ പറ്റില്ലല്ലോ.

പൊതുവെ കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും. കായംകുളത്ത് പാര്‍ട്ടി സമ്മേളനത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ വിദ്യാര്‍ഥി നടത്തിയ ഒരു സെല്‍ഫി ശ്രമം കാണാം.

പ്രമുഖരെ കണ്ടാല്‍ സെല്‍ഫിയെടുക്കണമെന്നാണ് ന്യൂ ജെന്‍ ആചാരം. അപ്പോള്‍ നാട്ടില്‍ മുഖ്യമന്ത്രി തന്നെ എത്തിയാല്‍ ഒരു സെല്‍ഫിയെടുക്കാതെ പറ്റില്ലല്ലോ. കണ്‍മുന്നില്‍ അപ്രതീക്ഷിതമായി കാമറ വന്നപ്പോള്‍ കഥമാറി. കാര്‍ക്കശ്യക്കാരനായ മുഖ്യന് ആ സെല്‍ഫി അത്ര പിടിച്ചില്ല.

മുഖ്യമന്ത്രിയുടെ ശകാരം കേട്ട് ഭയന്ന വിദ്യാര്‍ഥിയോട് പെട്ടന്ന് മയപ്പെട്ട പിണറായി ഫോട്ടോയെടുക്കാന്‍ അനുവാദം കൊടുത്തു. തീര്‍ന്നില്ല, ഒപ്പം ആശ്വസിപ്പിക്കുക കൂടി ചെയ്തു.