LiveTV

Live

Kerala

ഘടകകക്ഷിയാവാന്‍ ഞങ്ങളുമുണ്ട് : എല്‍ഡിഎഫിനോട് ഐഎന്‍എല്‍

ഘടകകക്ഷിയാവാന്‍ ഞങ്ങളുമുണ്ട് : എല്‍ഡിഎഫിനോട്  ഐഎന്‍എല്‍
Summary
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട ഐഎന്‍എല്‍ നേതാക്കള്‍ ജെഡിയുവിന് മുന്‍പ് തങ്ങളെ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു.

ജെഡിയുവിന്‍റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായ സാഹചര്യത്തില്‍ അവകാശവാദവുമായി ഐഎന്‍എല്‍ രംഗത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട ഐഎന്‍എല്‍ നേതാക്കള്‍ ജെഡിയുവിന് മുന്‍പ് തങ്ങളെ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇടതുമുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കൂടിക്കാഴ്ചക്ക് ശേഷം കാനം പ്രതികരിച്ചു.

മുന്നണി വികസിപ്പിക്കുംമ്പോള്‍ ആദ്യ പരിഗണന ഐഎന്‍എല്ലിന് നല്‍കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ജെഡിയുവിന്‍റെ എല്‍ഡിഎഫ് പ്രവേശനം ഉറപ്പായ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കൂടി പാലിക്കണമെന്നാണ് ഐഎന്‍എല്ലിന്‍റെ ആവശ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.എ പി അബ്ദുല്‍ വഹാബ് മലപ്പുറത്ത് വെച്ചാണ് കാനം രാജേന്ദ്രനെ കണ്ട് ആവശ്യം ഉന്നയിച്ചത്.

മുന്നണി പ്രവേശന കാര്യത്തില്‍ എല്‍ഡിഎഫാണ് തീരുമാനമെടുക്കേണ്ടതെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ജെഡിയുവിന്‍റെയും ഐഎൻഎല്ലിന്‍റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കോടിയേരി ബാലകൃഷ്ണനെ കണ്ടും ഐഎന്‍എല്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 23 വര്‍ഷമായി ഇടതുമുന്നണിയെ പിന്തുണക്കുന്ന പാര്‍ട്ടിയാണ്