LiveTV

Live

Kerala

ഹൈസ്ക്കൂള്‍ വിഭാഗം സംഘനൃത്ത വേദിയില്‍ മത്സരാര്‍ത്ഥികള്‍ തളര്‍ന്നു വീണു

ഹൈസ്ക്കൂള്‍ വിഭാഗം സംഘനൃത്ത വേദിയില്‍ മത്സരാര്‍ത്ഥികള്‍ തളര്‍ന്നു വീണു
Summary
ഓരോ മത്സരവും കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയ മത്സരാര്‍ഥികളെ നേരെ ആംബുലന്‍സിലേക്കാണ് കയറ്റിയത്

ഹൈസ്ക്കൂള്‍ വിഭാഗം സംഘനൃത്ത വേദിയില്‍ പത്തിലധികം മത്സരാര്‍ത്ഥികള്‍ തളര്‍ന്നു വീണു. ഓരോ മത്സരവും കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയ മത്സരാര്‍ഥികളെ നേരെ ആംബുലന്‍സിലേക്കാണ് കയറ്റിയത്. 3 മണിക്ക് ആരംഭിക്കേണ്ട മത്സരം ആരംഭിച്ചത് വൈകിട്ട് 7 മണിക്കാണ്.

മത്സരം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ പലരും കുഴഞ്ഞ് പോയിരുന്നു.ഒരു ടീമിലെ കുട്ടികള്‍ വീണപ്പോള്‍ വേദിക്ക് സമീപത്തുള്ള ഡോക്ടര്‍മ്മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തി.തൊട്ട് പിന്നാലെ മറ്റൊരു ടീമിലെ കുട്ടികളും തളര്‍ന്ന് വീണു.മിനിറ്റുകളുടെ വ്യത്യസത്തില്‍ മൂന്നാമത്തെ ടീമിലെ കുട്ടികളും തളര്‍ന്നതോടെ എല്ലാവരേയും ആശുപത്രികളിലേക്ക് മാറ്റി. ഇത്രയൊക്കെയായിട്ടും പ്രശ്നമൊന്നുമില്ല, ഷൂട്ട് ചെയ്യരുതെന്നായിരുന്നു സംഘാടകരുടെ ആവശ്യം. ഇതിനിടയില്‍ അടുത്ത ആംബുലന്‍സ് വേദിക്ക് പിന്നില്‍ സംഘാടകര്‍ സജ്ജമാക്കി. ആശുപത്രിയിലെത്തിയ കുട്ടികളെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യപ്രശ്നമൊന്നുമില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചതോടെയാണ് കുട്ടികള്‍ ആശുപത്രി വിട്ടത്.