LiveTV

Live

Kerala

നാണക്കേടില്‍ ഖേദം പ്രകടിപ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി

നാണക്കേടില്‍ ഖേദം പ്രകടിപ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി
Summary
യോഗത്തില്‍ ഭൂരിഭാഗം മെത്രാന്മാരും കര്‍ദിനാളിനെ പിന്തുണച്ചതായി സൂചന‌. സിനഡ് നാളെയും തുടരും.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭക്കുണ്ടായ നാണക്കേടില്‍ താന്‍ കൂടി പങ്കാളിയായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. യോഗത്തില്‍ ഭൂരിഭാഗം മെത്രാന്മാരും കര്‍ദിനാളിനെ പിന്തുണച്ചതായി സൂചന‌. സിനഡ് നാളെയും തുടരും.

നാണക്കേടില്‍ ഖേദം പ്രകടിപ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിവാദമായ പശ്ചാത്തലത്തിലാണ് സിനഡ് നടക്കുന്നത്. ഭൂമിയിടപാടില്‍ കര്‍ദിനാളിനെ പിന്തുണച്ച് സഭയുടെ അല്‍മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2015 മുതല്‍ സഭ നടത്തിയിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഓഡിറ്റ് ചെയ്യണമെന്നും കര്‍ദിനാളിനെ മാത്രം പഴി ചാരുന്നത് ശരിയല്ലെന്നുമാണ് ഒരു വിഭാഗം അല്‍മായരും വൈദീകരും നിലപാടെടുത്തിരിക്കുന്നത്. അതേ സമയം സാമ്പത്തിക ക്രമക്കേടിനെ പരോക്ഷമായി വിമര്‍ശിച്ച് അതിരൂപയുടെ മുഖപത്രം സത്യദീപം രംഗത്ത് വന്നു. വത്തിക്കാന്‍ അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വൈദീക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഭൂമിയിടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും രൂപതാ അധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശ്യം ഇല്ലായിരുന്നുവെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മാധ്യമ വിചാരണയില്‍ ഗൂ‍ഡാലോചനയുള്ളതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.