കരുനാഗപ്പള്ളി അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വളവുതിരിഞ്ഞ് അമിതവേഗതയിലെത്തിയ ആള്‍ട്ടോ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കിനെയും നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡില്‍ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ സമനില നഷ്ടപ്പെട്ട സ്ത്രീ റോഡില്‍ കിടന്നുരുളുന്നതും ദൃശ്യങ്ങളില്‍ കാണാം.