LiveTV

Live

Kerala

തോണിയപകടത്തിന്റെ ആഘാതത്തില്‍ നരണിപ്പുഴ ഗ്രാമം

തോണിയപകടത്തിന്റെ ആഘാതത്തില്‍ നരണിപ്പുഴ ഗ്രാമം
Summary
മലപ്പുറം ചങ്ങരംകുളം തോണിയപകടം തീര്‍ത്ത ആഘാതത്തിലാണ് നരണിപ്പുഴ ഗ്രാമം. ഒരു കുടുംബത്തിലെ നാല് പേരെയാണ് അപകടത്തില്‍ നഷ്ടമായത്. മരിച്ച മറ്റ് രണ്ട് പേരും..

മലപ്പുറം ചങ്ങരംകുളം തോണിയപകടം തീര്‍ത്ത ആഘാതത്തിലാണ് നരണിപ്പുഴ ഗ്രാമം. ഒരു കുടുംബത്തിലെ നാല് പേരെയാണ് അപകടത്തില്‍ നഷ്ടമായത്. മരിച്ച മറ്റ് രണ്ട് പേരും ഇവരുടെ ബന്ധുക്കളാണ് പുഴയിലെ കാഴ്ചകള്‍ കാണാനായി അവര്‍ വള്ളത്തില്‍ യാത്ര ചെയ്തപ്പോള്‍ അറിഞ്ഞിരുന്നില്ല കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തമാണെന്ന്.

മാപ്ലയക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ മാപ്പലയ്ക്കല്‍ ജയന്റെ മക്കളായ പൂജ ജെനിഷ പ്രകാശന്റെ മകള്‍ പ്രസീന എന്നിവരുടെ വിയോഗം ഒരു കുടുംബ്തിന്റെ തന്നെ തീരാദുഖമായി മാച്ചേരിയത്ത് ആദിദേവ് പനംപാട് ശ്രീനാഥ് എന്നിവരും ബന്ധുക്കളാണ്. ക്രിസ്മസിന് വേലായുധന്റെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു ഈ രണ്ട് കുട്ടികളും നരണിപ്പുഴയുടെ തീരത്ത് കളിച്ചുവളര്‍ന്ന കുട്ടികളുടെ മടക്കം ഈ പുഴയില്‍തന്നെ ആയതിന്റെ ദുഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും.