LiveTV

Live

Kerala

പുതുമോടിയണിഞ്ഞ മിഠായി തെരുവിനെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതുമോടിയണിഞ്ഞ മിഠായി തെരുവിനെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
Summary
പൈതൃകം നിലനിര്‍ത്തി കൊണ്ടുള്ള നവീകരണത്തിലൂടെ മിഠായ് തെരുവ് ടൂറിസം ഭൂപടത്തിലേക്കാണ് നീങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതുമോടിയണിഞ്ഞ മിഠായി തെരുവിനെ കോഴിക്കോട്ടുകാരുടെ ആവേശ തിമിര്‍പ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പൈതൃകം നിലനിര്‍ത്തി കൊണ്ടുള്ള നവീകരണത്തിലൂടെ മിഠായ് തെരുവ് ടൂറിസം ഭൂപടത്തിലേക്കാണ് നീങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടുക്കാര്‍ക്ക് മിഠായിത്തെരുവ് ബന്ധുവീടാണ്. അതുകൊണ്ട് തന്നെ ഈ തെരുവിന്‍റെ ഓരോ ചലനങ്ങളും അവര്‍ക്ക് കുടുംബ കാര്യമാണ്. ഉദ്ഘാടനം ചടങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തം തെരുവിലേക്ക് കോഴിക്കോട്ടുകാര്‍ ഒഴുകിയെത്തി. എത്രയോ നടന്നു തീര്‍ത്ത ഈ വഴികളില്‍ ഇപ്പോഴും കൌതുകം ബാക്കിയാണ്.

കോഴിക്കോട്ടുകാര്‍ക്ക് മുഖ്യമന്ത്രി എത്തിയപ്പോഴേക്കും ആഹ്ളാദവും ആരവവുമെല്ലാം മൂര്‍ധ്യന്യത്തിലായി. മിഠായി തെരുവിനൊപ്പം അനുബന്ധ തെരുവുകളും നവീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ്സും വേദിയും സ്വീകരിച്ചത്. മിഠായി തെരുവിലേക്ക് ഗതാഗതം അനുവദിക്കില്ലെന്ന സൂചന നല്‍കിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. എംജിഎസ് നാരായണന്‍, യുഎ ഖാദര്‍ തുടങ്ങിയവരെ ഉദ്ഘാടന ചടങ്ങില്‍
ആദരിച്ചു.