LiveTV

Live

Kerala

തൃശൂര്‍ നഗരത്തില്‍ നിന്ന് ലഹരി മരുന്നും കഞ്ചാവും പിടികൂടി

തൃശൂര്‍ നഗരത്തില്‍ നിന്ന് ലഹരി മരുന്നും കഞ്ചാവും പിടികൂടി
Summary
തൊള്ളായിരത്തി എണ്‍പത് മില്ലീ ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളും, പതിനേ‍ഴ് എല്‍.എസ്.ഡി സ്റ്റാമ്പുകളും, മുപ്പത് നൈട്രോസെപാം ഗുളികകളുമാണ് തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്

തൃശൂര്‍ നഗരത്തില്‍ രണ്ടിടങ്ങളിലായി ലഹരി മരുന്നും കഞ്ചാവും പിടികൂടി. സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍ പെടുന്ന ലഹരിമരുന്നും രണ്ടരക്കിലോ കഞ്ചാവുമാണ് എക്സൈസ് സംഘം പിടികൂടിയത്. തൃശൂര്‍ നഗരത്തില്‍ ഒരാ‍ഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് വലിയ അളവില്‍ മയക്കു മരുന്നുകള്‍ പിടികൂടുന്നത്.

തൊള്ളായിരത്തി എണ്‍പത് മില്ലീ ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളും, പതിനേ‍ഴ് എല്‍.എസ്.ഡി സ്റ്റാമ്പുകളും, മുപ്പത് നൈട്രോസെപാം ഗുളികകളുമാണ് തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. തൃശൂരിലെ വിവിധ ഫ്ലാറ്റുകളിലും ക്ലബുകളിലും റിസോര്‍ട്ടുകളിലുമായി പുതുവത്സര ആഘോഷ പരിപാടികള്‍ക്കായി കടത്തിക്കൊണ്ടുവന്നതാണ് ഇതെന്നാണ് എക്സൈസ് പറയുന്നത്. ലഹരിമരുന്നുമായി പൂത്തോള്‍ സ്വദേശി ആകാശാണ് അറസ്റ്റിലായത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല്‍പ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ തൃശൂര്‍ നഗരത്തില്‍ പിടികൂടിയിരുന്നു.

മണിക്കൂറുകള്‍ക്കകം തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്ന് രണ്ടര കിലോ കഞ്ചാവുമായി ഇടുക്കി എന്‍.ആര്‍ സിറ്റി സ്വദേശി ഷിന്‍റോയെ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്സൈസ് ഒഫീസര്‍ കൃഷണപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.