LiveTV

Live

Kerala

ഓഖി; കാണാതായത് 300 പേരെയെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക്

ഓഖി; കാണാതായത് 300 പേരെയെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക്
Summary
പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകൾ എന്നിവയുടെ സംയുക്ത കണക്കാണ് പുറത്ത് വന്നിരിക്കുന്നത്

ഓഖി ചുഴലിക്കാറ്റിൽ കാണാതായത് 300 പേരെയെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകൾ എന്നിവയുടെ സംയുക്ത കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് പ്രകാരം 172 പേർ തിരുവനന്തപുരത്തും 32 പേർ കൊച്ചിയിലും കാണാതായിട്ടുണ്ട്. ഇതിൽ 30 പേർ തമിഴ്നാട് സ്വദേശികളും രണ്ട് പേർ ആസാം സ്വദേശികളുമാണ്.

കൊല്ലത്ത് നിന്ന് കാണാതായ 13 തമിഴ്നാട് സ്വദേശികളുടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് 83 പേരുടെ എഫ് ഐ ആറും രജിസ്റ്റർ ചെയ്തിട്ടില്ല. 60 പേരാണ് ഇതുവരെ മരിച്ചതായുള്ള കണക്ക്. 40 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 20 പേർക്ക് പരിക്ക് പറ്റിയതായും പുതിയ കണക്കിൽ പറയുന്നു.