LiveTV

Live

Kerala

എറണാകുളം റവന്യൂ ജില്ല സ്കൂൾ യുവജനോത്സവത്തില്‍ കോഴ വിവാദവും പ്രതിഷേധവും

എറണാകുളം റവന്യൂ ജില്ല സ്കൂൾ യുവജനോത്സവത്തില്‍ കോഴ വിവാദവും പ്രതിഷേധവും
Summary
വിധിപ്രഖ്യാപനത്തെച്ചൊല്ലിയുള്ള ആവര്‍‌ത്തിച്ചുള്ള പരാതിയും തര്‍ക്കവും കലോത്സവത്തെ പരാതി മേളയാക്കിയിരിക്കുകയാണ്

മൂവാറ്റുപുഴയില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ല സ്കൂൾ യുവജനോത്സവത്തില്‍ കോഴ വിവാദവും പ്രതിഷേധവും. വിധിപ്രഖ്യാപനത്തെച്ചൊല്ലിയുള്ള ആവര്‍‌ത്തിച്ചുള്ള പരാതിയും തര്‍ക്കവും കലോത്സവത്തെ പരാതി മേളയാക്കിയിരിക്കുകയാണ്.

എറണാകുളം സ്കൂള്‍ കലോത്സവ വേദികളിലെ മത്സരങ്ങളില്‍ തര്‍ക്കമൊഴഞ്ഞ സമയമില്ല. സംഘാടകര്‍ക്കും പൊലീസിനും കലോത്സവം തലവേദനയായിരിക്കുകയാണ്. മൂന്നാം ദിവസവും കോഴവിവാദം തന്നെയാണ് ഉയര്‍ന്നത്. മത്സരാർത്ഥിയും രക്ഷിതാക്കളുമടക്കമുള്ളവര്‍ വേദിയിൽ തടഞ്ഞുവച്ച വിധികർത്താക്കളെ പ്രതിഷേധക്കാരെ വിരട്ടിയോടിച്ച ശേഷമാണ് പൊലീസ് രക്ഷപെടുത്തിയത്. നാടോടി നൃത്ത വേദിയിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്കൊപ്പം കാണികളും കൂടിയതോടെയാണ് പൊലീസ് ഇടപെട്ടത്. പിന്നാലെ ഒപ്പനമത്സരവേദിയും മൊഞ്ചത്തികളുടെ സമരവേദിയായി രൂപം മാറി. വിധിനിര്‍ണയത്തിലെ അപകത ആരോപണം തന്നെയാണ് ഇവിടെയും വില്ലന്‍. വേദിയിലേക്കാള്‍ മികച്ച പെര്‍ഫോമന്‍സ് വേദിക്ക് പുറത്താണോയെന്ന് സംശയം ജനിപ്പിക്കുന്നായി കോലാഹലങ്ങളെല്ലാം.