LiveTV

Live

Kerala

ഇന്ന് ലോക ഭിന്നശേഷി ദിനം; അവകാശങ്ങള്‍ സംരക്ഷിക്കുക ലക്ഷ്യം 

ഇന്ന് ലോക ഭിന്നശേഷി ദിനം; അവകാശങ്ങള്‍ സംരക്ഷിക്കുക ലക്ഷ്യം 
Summary
ഭിന്നശേഷിക്കാരുടെ അവകാ ശങ്ങള്‍ സംരക്ഷിക്കുയാണ് പ്രധാനലക്ഷ്യം

ഇന്ന് ലോക ഭിന്നശേഷി ദിനം. 1992 മുതല്‍ ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിച്ചുവരുന്നു. ഭിന്നശേഷിക്കാരുടെ അവകാ ശങ്ങള്‍ സംരക്ഷിക്കുയാണ് പ്രധാനലക്ഷ്യം. പരിമിതികളെ അതിജീവിച്ചവരുടെ കഥയാണ് ഈ ഭിന്നശേഷി ദിനത്തില്‍ പരിജയപെടുത്തു ന്നത്. ജന്മനാ ഭിന്നശേഷിക്കാരായവര്‍. ഒരു നിമിഷത്തെ അപകടത്തിലൂടെ ഭിന്നശേഷിക്കാരാവുന്നവര്‍ തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധിപേരാണ് നമ്മുക്ക് ചുറ്റും ഉള്ളത്.

പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിച്ച കഥയാണ് കോഴിക്കോട് മടവൂരിലെ അഷറഫിന് പറയാനുഉള്ളത്. 17 വര്‍ഷം മുമ്പ് തെങ്ങില്‍ നിന്നും വീണ അഷ്റഫിന്‍റെ ജീവിതം വീല്‍ ചെയറിലായി. വരുമാനമെല്ലാം നിലച്ചപ്പോഴാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ സഹായത്തോടെ കുടനിര്‍മ്മാണം തുടങ്ങിയത്. താന്‍ പഠിച്ചെടുത്ത കുടനിര്‍മ്മാണം ഭിന്നശേഷിക്കാരായ സുഹൃത്തുക്കള്‍ക്കുകൂടി പകര്‍ന്നു നല്‍കി. സ്കൂട്ടറില്‍ കയറി അഷറഫ് സ്വന്തം കടയിലെത്തുകയും ചെയ്യുന്നു.

ഭിന്നശേഷിക്കാരോടുഉള്ള പൊതു സമൂഹത്തിന്‍റെ മനോഗതി മാറണമെന്നും തങ്ങള്‍ക്ക് അര്‍ഹമാന ആനുകൂല്യങ്ങള്‍ യഥാസമയം സര്‍ക്കാറുകള്‍ ലഭ്യമാക്കണമെന്നുമാണ് ഈ ഭിന്നശേഷി ദിനത്തില്‍ ഇവര്‍ക്ക് പറയാനുഉള്ളത്.